വാർഷികാഘോഷം സമാപിച്ചു
![]() |
ശ്രീ ജോർജ്ജ് പുളിക്കൻ ഉദ്ഘാടനം നിർവ്വഹിക്കുന്നു |

2019-20 അധ്യയന വർഷത്തെ വാർഷികാഘോഷം 06-02-2020 വ്യാഴം രാവിലെ 10 മുതൽ ആരംഭിച്ച ഉദ്ഘാടന ചടങ്ങ് ഏഷ്യാനെറ്റിലെ ചിത്രം വിചിത്രം പ്രോഗ്രാം അവതാരകൻ ശ്രീ . ജോർജ്ജ് പുളിക്കൻ നിർവ്വഹിച്ചു. കുട്ടികളിൽ ആത്മ വിശ്വാസം പകരുന്ന തലത്തിലുള്ള ഉദ്ഘാടന പ്രസംഗം നടത്തി. മുഖ്യാതിഥിയായി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ശ്രീ ബിജു ഭാസ്കർ (ഏഷ്യാനെറ്റ് കോമഡിസ്റ്റാർ താരം) എത്തി. അര മണിക്കൂർ നീണ്ട് നിന്ന വൺമാൻഷോ അവതരിപ്പിച്ച് കുട്ടികളേയും മറ്റും കയ്യിലെടുത്തു. ചെറുവയ്ക്കൽ വാർഡ് മെമ്പർ ശ്രീ അലത്തറ അനിൽ കുമാർ,സ്കൂൾ ലീഡർ മാസ്റ്റർ മുഹമ്മദ് നിഷാൻ എന്നിവർ ആശംസയർപ്പിച്ചു.വിവധ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാന വിതരണവും തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളോട് കൂടി വൈകുന്നേരം 4.30 ന് പ്രോഗ്രാം അവസാനിച്ചു
No comments:
Post a Comment