... ഏവർക്കും ശ്രീകാര്യം സർക്കാർ സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം ...
---- അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.. 2022-23 അധ്യയന വർഷത്തിലേക്കുള്ള എൽ.കെ.ജി മുതൽ പത്താം ക്ലാസ് വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.. ----

Saturday, November 23, 2019

പ്രതിഭകളോടൊപ്പം 3

പ്രതിഭകോടൊപ്പം പരിപാടിയിൽ കേരളാ ഏഴ് തവള സന്തോഷ് ട്രോഫി കളിച്ച പ്രശസ്ത ഫുഡ്ബോൾ പ്ലയർ ശ്രീ. രാജേഷുമായി നടത്തിയ അഭിമുഖം


Sunday, November 17, 2019

വിദ്യാലയം പ്രതിഭകളിലേക്ക്

വിദ്യാലയം പ്രതിഭകളിലേക്ക് രണ്ടാം ദിവസമായ 15-11-2019 ൽ ഷോ‍ട് ഫിലിം ഡയറക്ടറും (ദൈവത്തിന്റെ കുപ്പായം, ലെസ്സൻസ് ..... ) നി‍‍ർമ്മാതാവുമായ സ്കൂൾ പൂ‍‍ർവ്വ വിദ്യാർത്ഥി മുഹമ്മദ് ഷായെ സന്ദർശിച്ചു.
കുട്ടികൾ പ്രതിഭയോടൊപ്പം


Friday, November 15, 2019

ഉപജില്ലാ കലോത്സവ റിസൾട്ട്

2019-20 കണിയാപുരം ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്ത വിജയികൾ

ലളിതഗാനം                               -    സച്ചിൻ                  -     1st A grade
പദ്യം ചൊല്ലൽ മലയാളം           -   സച്ചിൻ                   -      2 nd A grade
ശാസ്ത്രീയ സംഗീതം                     -   സച്ചിൻ                  -      2nd B grade
പദ്യം ചൊല്ലൽ കന്നട               -   ഷാരോൺ എസ്     -      1st A grade
പദ്യം ചൊല്ലൽ ഉറുദു                  -    ഷാരോൺ എസ്    -       2 nd A grade
അറബിക് ക്വിസ്                      -     ഫാത്തിമ എസ്     -       A grade
ദേശഭക്തി ഗാനം                      -     സുരഭി കൃഷ്ണ പാർട്ടി -      A grade
കൈയെഴുത്ത് അറബി             -     ഫിദ ടി                   -      B grade
പദനിർമ്മാണം അറബി           -    ആമിന ആർ           -      C grade
ചിത്രരചന                               -    അഭിജിത്                -      B grade
ജലച്ഛായം                               -     രാഹുൽ ആർ          -      B grade
ചിത്ര രചന (എച്ച് എസ്)        -     യഥുൻ                     -      B grade
കഥാരചന (ഹിന്ദി)                 -     ഐശ്വര്യ                -       C grade


Thursday, November 14, 2019

പ്രതിഭകളെ ആദരിക്കൽ

ശ്രീ കെ.വി മോഹൻകുമാർ ഐ എസിന്റയും ഡോ കുട്ടികൃഷ്ണന്റേയും കൂടെ പ്രഥമാധ്യാപികയും അധ്യാപകരും കുട്ടിപ്രതിഭകളും
“വേണമെങ്കിൽ നേരം വേരിലും കായ്ക്കും”
 - കെ.വി മോഹൻകുമാർ ഐ.എ.എസ്
                  പ്രതിഭകളെ ആദരിക്കൽ എന്ന പരിപാടിയുമായി ബന്ധപ്പെട്ട് നവംബർ പതിനാലാം തീയ്യതി ശ്രീകാര്യം സർക്കാർ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ മുൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ശ്രീ കെ.വി മോഹൻകുമാർ ഐ.എ.എസിന്റെ വീട് സന്ദർശിച്ചു. കുട്ടികൾ ചോദ്യങ്ങൾ ചോദിക്കുകയും അദ്ദേഹം സരളമായ ഉത്തരങ്ങൾ നൽകുകയും ചെയ്തു. തൊഴിലും സാഹിത്യവും എങ്ങനെ ഒരുമിച്ച് കൊണ്ടു പോകുന്നു എന്ന കുട്ടികളുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞത് “വേണമെങ്കിൽ നേരം വേരിലും കായ്ക്കും” എന്നതാണ്. അതായത് ഒരു ലക്ഷ്യം മനസ്സിലുണ്ടായാൽ അത് നേടാൻ സമയം തടസ്സമാകുന്നില്ല എന്ന കാര്യം കുട്ടികൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുകയാണ് ചെയ്തത് . എഴുത്ത് താങ്കളിലുണ്ടാക്കിയ മാറ്റമെന്താണ് എന്ന ചോദ്യമുന്നയിച്ചപ്പോൾ ഓർമ്മവച്ച കാലം മുതൽ എഴുത്ത് കൂടെയുണ്ടെന്നും അതാണ് അദ്ദേഹത്തെ ഇന്നത്തെ പ്രശസ്തിയിലെത്തിച്ചതെന്നും മറുപടി നൽകി. ജീവിതത്തിൽ യോഗയുടെ പ്രാഥാന്യത്തെ കുറിച്ചും അദ്ദേഹം കുട്ടികളോട് സംസാരിച്ചു. സംവാദത്തിന് ശേഷം കുട്ടികളെ വായനാമുറിയിലേക്ക് ക്ഷണിക്കുകയും  കൈയൊപ്പ് ചാർത്തിയ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്കും കുട്ടികൾക്കും സമ്മാനമായി നൽകുകയും ചെയ്തു. വീട്ടുവളപ്പിലെ ജൈവോദ്യാനം അദ്ദേഹം കുട്ടികൾക്ക് പരിചയപ്പെടുത്തിയത് നവ്യാനുഭമായിരുന്നു. സമഗ്രശിക്ഷ കേരളയുടെ സഹകരണത്തോടെ നടത്തിയ ഈ പരിപാടിയിൽ പദ്ധതി ഡയറക്ടർ  ഡോ.കുട്ടികൃഷ്ണൻ, പ്രഥമാധ്യാപിക റോസ് കാതറിൻ , പിറ്റിഎ പ്രസിഡന്റ് സുരേഷ്കുമാർ എസ് എ മറ്റു അധ്യാപകരും വിദ്യാർത്ഥി പ്രതിഭകളും പങ്കെടുത്തു.






ശിശുദിനാഘോഷം

2019 നവംബർ 14 ശിശുദിനാഘോഷം


ശിശുദിനാഘോഷം 2019 നാലാംക്ലാസ് പ്രതിഭ മാസ്റ്റർ ആദിത്യൻ ഉദ്ഘാടനം ചെയ്യുന്നു.




കൂടുതൽ ചിത്രങ്ങൾക്കായി ക്ലിക് ചെയ്യൂ

Tuesday, November 12, 2019

Saturday, November 2, 2019

മികവിലേക്കൊരു ചുവട് - പൊതുവിദ്യാഭ്യാസ വകുപ്പ് - ശ്രദ്ധ , തുടക്കമായി


കേരളപ്പിറവി ദിന പായസ വിതരണം

നവംബർ 1 കേരളപ്പിറവി ദിനത്തിൽ കുട്ടികൾക്കായി നടത്തിയ പായസ വിതരണം








ശ്രദ്ധയുടേയും പുസ്തക ശേഖരണ ദിനത്തിന്റേയും ഉദ്ഘാടനം

മികവിലേക്കൊരു ചുവടുവെപ്പ്  പൊതുവിദ്യാഭ്യാസ വകുപ്പ്.... ശ്രദ്ധയുടേയും പുസ്തക ശേഖരണ ദിനത്തിന്റേയും ഉദ്ഘാടനം നവംബർ 1 കേരളപ്പിറവി ദിനത്തിൽ വിദ്യാലയാങ്കണത്തിൽ വച്ച്  പി റ്റി എ പ്രസിഡന്റ് ശ്രീ എസ് എ സുരേഷ് കുമാർ നിർവ്വഹിച്ചു....
പുസ്തക ശേഖരണ ദിനോദ്ഘാടനം പി റ്റി എ പ്രസിഡന്റ് ശ്രീ എസ് എ സുരേഷ് കുമാർ നിർവ്വഹിക്കുന്നു. പ്രഥമാധ്യാപിക ശ്രീമതി റോസ് കാതറിൻ സ്റ്റാഫ് സെക്രട്ടറി ശ്രീ സന്തോഷ് എസ് എന്നിവർ സമീപം

കൂടുതൽ ചിത്രങ്ങൾക്കായി   ക്ലിക് ചെയ്യൂ

Rhythms English Fest